“ആരോ, എവിടെയോ”

അജ്ഞാതമായ വഴികളിലൂടെ, അറിയാത്ത നിറങ്ങള്‍ തേടി അനന്തതയിലേക്കു കുതിക്കുന്ന മനസ്സുകള്‍. എങ്ങോ വഴി തെറ്റിയ യാത്രക്കാര്‍ എന്ന് നമുക്കവരെ വിളിക്കാമോ? മനസ്സിന്റെ എത്രയെത്രയോ ബലഹീനമായ ഈ മുള്‍വേലിപ്പടര്‍പ്പിനുള്ളില്‍ മാന്‍കുട്ടികള്‍ മാത്രമല്ല. ചെന്നായ്ക്കളുമുണ്ട്. പൂതലിച്ചു പോകുന്ന വികാരങ്ങളുടെ ദൈന്യമുഖങ്ങള്‍ ഏറ്റവും ഒടുവിലാണ്‌ തങ്ങള്‍ സഹയാത്രികരാണെന്നു തിരിച്ചറിയുന്നത്. ദാര്‍ശനികമാനമുള്ള ഈ പരമാര്‍ഥത്തെ ആവിഷ്കരിക്കുകയാണ്‌ അനുഗ്രഹീതനായ ഹബീസി ആരോ എവിടെയോ, സഹയാത്രികര്‍ എന്നീ ലഘുനോവലുകളിലൂടെ.